മഞ്ഞള്‍ സംസ്കരണ പ്രാവര്‍ത്തിക പ്രദര്‍ശനവും കര്‍ഷകര്കുള്ള ജൈവ വളവിതരണവും സംഘടിപിച്ചു.
തലക്കുളത്തൂര്‍: ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം കോഴിക്കോടും തലക്കുളത്തൂര്‍ കൃഷിഭവനും സംയുക്തമായി സംഘടിപിച്ച മഞ്ഞള്‍ സംസ്കരണ പ്രാവര്‍ത്തിക പ്രദര്‍ശനവും ജൈവവള വിതരണവും വാര്‍ഡ് മെമ്പര്‍ ശ്രീ കെ വി ഗിരീഷ്കുമാര്‍ ഉത്ഘാടനം ചെയ്തു. കോളനിയില്‍ കൃഷി ചെയ്ത അത്യുത്പാധന ശേഷിയുള്ള പ്രതിഭ മഞ്ഞള്‍ ടി.ന്‍.എ.യു (TNAU) സ്റ്റീം ബോയിലര്‍ ഉപയോഗിച്ചു പുഴുങ്ങുനതിന്റെ പ്രാവര്‍ത്തിക പ്രദര്‍ശനവും സംഘടിപ്പിച്ചു.
നൂറു കിലോ മഞ്ഞള്‍ പുഴുങ്ങുനതിനു ഒന്നര മണിക്കൂര്‍ മതിയാകുന്ന ഈ പ്രക്രിയയില്‍ വെറും പത്ത് - പന്ത്രണ്ട് ദിവസം കൊണ്ട് മഞ്ഞള്‍ ഉണക്കി എടുക്കാനും സാധിക്കും. ആവിയില്‍ പുഴുങ്ങുനത് മൂലം മഞ്ഞളില്‍ ഉള്ള കുര്‍കുമിന്‍ വെള്ളത്തില്‍ ലയിച് നഷ്ടപെടുന്നില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ശ്രീ രാമചന്ദ്രന്‍ പി അധ്യക്ഷത വഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സി കെ തങ്കമണി പദ്ധതിയെ കുറിച്ച വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ രൂപേഷ് സ്വാഗതവും ശ്രീമതി വത്സല നന്ദിയും പറഞ്ഞു.