ജൈവ മഞ്ഞൾ; ഏകദിന ശില്പശാല

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻറെ ആഭിമുഖ്യത്തിൽ ജൈവ മഞ്ഞൾ കൃഷിയെ ക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു . തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ശ്രീ കെ കെ ശിവദാസൻ ഉദ്ഘടാനം നിർവ്വഹിച്ചു.ജൈവ മഞ്ഞൾ കൃഷിയെ പറ്റിയും , മഞ്ഞൾ പുഴുങ്ങുന്നതിനും പോളിഷ് ചെയ്യുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയെ ക്കുറിച്ചും  Dr . സി  കെ തങ്കമണി (പ്രിൻസിപ്പൽ സയന്റിസ്റ് , ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം , കോഴിക്കോട്) വിശദീകരിച്ചു .ശ്രീ രാമചന്ദ്രൻ ടി എം ,ആധ്യക്ഷത വഹിച്ചു .ശില്പശാലയിൽ ശ്രീ ഗിരീഷ്‌കുമാർ കെ വി സ്വാഗതവും , ശ്രീ ഭരതൻ നന്ദിയും രേഖപ്പെടുത്തി . ടി ഗീത (ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ), ശ്രീമതി ദീപ (കൃഷി ഓഫീസർ) എന്നിവർ ആശംസകൾ അറിയിച്ചു .സ്പ്രേയർ , നനക്കുന്നതിനുള്ള ഹോസ് എന്നിവ കർഷർക്ക് വിതരണം ചെയ്തു
 

EVENTS @ IISR